Uae
അബൂദബിയിൽ ഓട്ടോണമസ് റോബോടാക്സി സേവനം വിപുലീകരിക്കുന്നു
ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനില്‍ വിദഗ്ധരായ ഓട്ടോഗോയുമായി സഹകരിച്ച്, ചൈനീസ് കമ്പനിയായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അബൂദബി | അബൂദബിയില്‍ ഓട്ടോണമസ് റോബോടാക്സി സേവനം വിപുലീകരിച്ചു. 2026-നകം പൂര്‍ണ തോതില്‍ സേവനം ആരംഭിക്കാനുള്ള പരീക്ഷണ ഘട്ടമാണിത്.ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനില്‍ വിദഗ്ധരായ ഓട്ടോഗോയുമായി സഹകരിച്ച്, ചൈനീസ് കമ്പനിയായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആറാം തലമുറ റോബോടാക്സി (ആര്‍ ടി 6) വാഹനങ്ങള്‍, എ ഐ അധിഷ്ഠിത സംവിധാനങ്ങളും ഇലക്ട്രിക് ഡിസൈനും ഉപയോഗിച്ച് കൃത്യമായ നാവിഗേഷനും തത്സമയ റോഡ് സാഹചര്യങ്ങളോടുള്ള പ്രതികരണവും ഉറപ്പാക്കും.
മനുഷ്യ പിശകുകള്‍ കുറക്കുന്നതിലൂടെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. ഉദ്്വമനം കുറക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരതയെ പിന്തുണക്കുകയും ചെയ്യുന്നതാണ് ഈ വാഹനങ്ങള്‍.