Connect with us

tanur boat tragedy

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡി. കോളേജിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

Published

|

Last Updated

മലപ്പുറം| താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മയ്യിത്തുകൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ രാത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ 10 മണിക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡി. കോളേജിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

തിരൂര്‍ ഗവ. ആശുപത്രിയിൽ നടന്ന ജനാസ നിസ്‌കാരത്തിന് സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂരും മഞ്ചേരി മെഡി. കോളജിൽ സയ്യിദ് മുഹമ്മദ് തങ്ങള്‍ സഖാഫിയും നേതൃത്വം നല്‍കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നല്‍കി.

 

Latest