Kerala
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു
റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാനായി ബ്രേക്കിട്ടതോടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്.

മേപ്പാടി | സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.നെല്ലിമുണ്ട സ്വദേശി ചീരങ്ങള്‍ ഫൈസലാണ് മരിച്ചത്.ഓട്ടോയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിനു സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെയാണ് വാഹനം മറിഞ്ഞത്. ഫൈസല്‍ ഓട്ടോയുടെ അടിയില്‍ അകപ്പെട്ടാണ് ഗുരുതരമായി പരുക്കേറ്റത്.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----