Connect with us

Kerala

തവനൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപ്പെട്ടു

Published

|

Last Updated

മലപ്പുറം | മലപ്പുറം തവനൂരിനടുത്ത് പോത്തനൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പൊന്നാനിയില്‍ നിന്ന് അഗ്‌നി രക്ഷസേനയെത്തിയാണ് തീ അണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Latest