Connect with us

Kerala

ഓട്ടോ ഇനി സംസ്ഥാനത്തൊട്ടാകെ ഓടും

കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുത്

Published

|

Last Updated

 

തിരുവനന്തപുരം | ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും ഓട്ടം പോകാനുള്ള അനുമതിയായി. കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായത്. സംസ്ഥാന പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് 1500 രൂപയാണ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയായിരുന്നു.

വ്യവസ്ഥപ്രകാരം നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങേണ്ടി വരും. സി ഐ ടി യു കണ്ണൂര്‍ മാടായി യൂനിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കിയും ഫീസ് ഉയര്‍ത്തിയുമാണ് ഇതിനെ മറികടന്നിരിക്കുന്നത്. നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധിയില്‍ മാറ്റമില്ല.

 

Latest