Connect with us

ഡി സി സി മുന്‍ പ്രസിഡന്റ് എ വി ഗോപിനാഥ് നവകേരളസദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നു എ വി ഗോപിനാഥ് പ്രതികരിച്ചു.ഇനി സി പി എമ്മിനൊപ്പം ഉണ്ടാകുമോയെന്ന് പറയാനാകില്ല. വികസനത്തിനൊപ്പമാണു താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്.നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍ കെ സുബൈദയും പങ്കെടുത്തു. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.

വീഡിയോ കാണാം

Latest