Connect with us

Kerala

എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചു

തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

പാലക്കാട് | പുതിയ ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടഞ്ഞുനിന്ന പാലക്കാട്ടെകോണ്‍ഗ്രസ് നേതാവും  കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെക്കുന്നതായി പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വച്ചു നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത്. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷകള്‍ക്കനുസരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉയരാന്‍ കഴിഞ്ഞില്ല. പ്രതീക്ഷയില്ലാത്ത യാത്ര എവിടേയെങ്കിലും വെച്ച് അവസാനിപ്പിക്കാന്‍ പലപ്പോഴും തീരുമാനിച്ചു. നേതാക്കളുമായുള്ള ബന്ധത്താല്‍ നീണ്ടുപോയി. ഇപ്പോള്‍ എല്ലാ പ്രതീക്ഷയും കൈവിട്ടു. കോണ്‍ഗ്രസ് പുനസംഘടനയില്‍ അഭിപ്രായ വ്യതത്യാസമില്ല. പുതിയ കെപിസിസി പ്രസിഡന്റ് പുതിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ അതും ആസ്ഥാനത്തായി എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാണിക്കുന്നത്. കോണ്‍ഗ്രസ് ശക്തമാകണം എന്നാഗ്രഹിക്കുന്ന ഞാന്‍ തന്നെ അതിന് തടസമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി പറയുന്നു. സി പി എം ഉൾപ്പടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ല- എ വി ഗോപിനാഥ ്പറഞ്ഞു