National
ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 41 തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി
ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 41 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 16 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
---- facebook comment plugin here -----