Kozhikode
അവേലത്ത് മഖാം ഉറൂസ് നാളെ സമാപിക്കും
സമാപന സമ്മേളനം ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
പൂനൂര്‍ | അവേലത്ത് മഖാം ഉറൂസ് നാളെ (20-11-2023, തിങ്കള്‍) സമാപിക്കും. ഇന്നലെ നടന്ന ശാദുലി റാത്തീബിന് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ നേതൃത്വം നല്‍കി. മതപ്രഭാഷണ വേദിയില്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വള്ളിയാട് മുഹമ്മദലി സഖാഫി, ആസിഫ് നൂറാനി പ്രസംഗിച്ചു.
ഇന്ന് രാവിലെ എട്ട് മുതല്‍ മഖാം പരിസരത്ത് വെച്ച് അന്നദാനം നടക്കുകയാണ്. ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ഖത്തം ദുആക്ക് താനാളൂര്‍ അബ്ദു മുസലിയാര്‍ നേതൃത്വം നല്‍കും. രാത്രി 6.30ന് അഡ്വ. സയ്യിദ് സുഹൈല്‍ തങ്ങള്‍ സഖാഫിയുടെ നേതൃത്വത്തില്‍ മഹ്‌ളറത്തുല്‍ ബദരിയ മജ്ലിസ് നടക്കും. തുടര്‍ന്ന് നടക്കുന്ന ഇഷ്‌ഖേ ഹബീബ് പ്രകീര്‍ത്തന സദസ്സ് അഡ്വ. കെ എം സച്ചിന്‍ ദേവ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
നാളെ രാത്രി 6.30 ന് നടക്കുന്ന സമാപന സമ്മേളനം ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. അവേലത്ത് തങ്ങള്‍ അവാര്‍ഡ് ദാനം സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നിര്‍വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ അവേലത്ത് തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. എം കെ രാഘവന്‍ എംപി മുഖ്യാതിഥിയായി സംബന്ധിക്കും.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദു സ്വബൂര്‍ തങ്ങള്‍ അവേലം, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അഡ്വ. പി ടി എ റഹീം എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ പ്രസംഗിക്കും.
ഇഷ്‌ഖേ ഹബീബ് പ്രകീര്‍ത്തന സദസ്സ് ഇന്ന് രാത്രി
അവേലത്ത് മഖാം ഉറൂസിന്റെ ഭാഗമായി ഇന്ന് രാത്രി ഇഷ്‌ഖേ ഹബീബ് പ്രകീര്‍ത്തന സദസ്സ് നടക്കും. കേരള ഇശല്‍ കലാസംഘത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ചരിത്ര കഥാപ്രസംഗം, സീറാ പാരായണം (പാടിപ്പറയല്‍) അറബന, ദഫ്, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ബുര്‍ദ, ഖവാലി, നഅത്ത്, ഖിസ്സപ്പാട്ട് എന്നിവ നടക്കും. അഡ്വ. കെ എം സച്ചിന്‍ ദേവ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് സഹല്‍ തങ്ങള്‍, സാബിത് അബ്ദുല്ല സഖാഫി, ജാബിര്‍ നെരോത്ത്, ഷഫീഖ് കാന്തപുരം സംബന്ധിക്കും. കേരള ഇശല്‍ കലാസംഘത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുസബൂര്‍ തങ്ങള്‍ നിര്‍വഹിക്കും.
ഡോ. കോയ കാപ്പാട്, കെ സി എ കുട്ടി കൊടുവള്ളി, പി പി എ കല്‍ത്തറ, കെ എം കുട്ടി, അബൂ സ്വാദിഖ് മൗലവി കുന്നുംപുറം, എം എം പൊയില്‍, ഖാസിം പുത്തൂര്‍, നിയാസ് ചോല, സുല്‍ത്താന്‍ കൊടുവള്ളി, ഉമര്‍ ലതീഫി ആവിലോറ, ഫസല്‍ മാസ്റ്റര്‍ കൊടുവള്ളി, യാസിര്‍ വട്ടോളി, ശമ്മാസ് കാന്തപുരം, നിയാസ് കാന്തപുരം, ആലിക്കുട്ടി സഖാഫി, ഹാഷിര്‍ കൊടുവള്ളി, ജയ്‌സല്‍ നെരോത്ത്, ഷാഫി കട്ടിപ്പാറ, ജുറയ്ജ് കൊടുവള്ളി, ലത്തീഫ് ബുസ്താന്‍, അനസ് ബുസ്താന്‍, ഷാജഹാന്‍ ചളിക്കോട് എന്നിവര്‍ പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കും.