Kerala
അവേലത്ത് തങ്ങൾ അവാർഡ് കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർക്ക്
അവേലത്ത് സാദാത്ത് മഖാം ഉറൂസ് സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
കോഴിക്കോട് | മർകസ് പ്രസിഡൻ്റായിരുന്ന അവേലത്ത് സയ്യിദ് അബ്ദുൽ ഖാദർ അഹ്ദൽ തങ്ങളുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവേലത്ത് തങ്ങൾ അവാർഡ് കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർക്ക് വൈജ്ഞാനിക ഭൂപടത്തിൽ അതുല്യമായ വ്യക്തി മുദ്ര പതിപ്പിച്ച കുഞ്ഞമ്മു മുസ്‌ലിയാരുടെ ആറ് പതിറ്റാണ്ടിലധികം നീളുന്ന അധ്യാപന പാരമ്പര്യം മുൻനിർത്തിയാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. അവേലത്ത് സാദാത്ത് മഖാം ഉറൂസ് സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
നേരത്തെ സയ്യിദലി ബാഫഖി തങ്ങൾ, ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ എന്നിവർക്കാണ് അവേലത്ത് തങ്ങൾ അവാർഡ് ലഭിച്ചത്.
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള കോട്ടൂരിൽ 1941ൽ പൊന്മള തൊടി കോയക്കുട്ടി അടാട്ടിൽ കുഞ്ഞിപ്പാത്തു എന്നിവരുടെ മകനായാണ് കോട്ടൂർ കഞ്ഞമ്മു മുസ്‌ലിയാർ kജനിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും അഗാധ പാണ്ഡിത്യത്തിനുടമയുമാണ്.