National
വ്യോമയാന വകുപ്പ് യാത്രക്കാരായ പൊതുജനങ്ങളോടൊപ്പം നിൽക്കാൻ തയ്യാറാവണം : അഡ്വ ഹാരിസ് ബീരാൻ
വിമാനക്കമ്പനികൾ വ്യോമയാന മേഖലയിലുള്ള കുത്തകകളായി വാഴുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്ന് പറയുന്ന മന്ത്രിയും വകുപ്പും ചട്ടം പഠിക്കണം.
ന്യൂഡൽഹി | വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള എല്ലാ അധികാരവും ചട്ടം 134 പ്രകാരം വ്യോമയാന വകുപ്പിന്റെമേൽ ഉണ്ടെന്നിരിക്കെ കമ്പനികൾ നടത്തുന്ന പകൽ കൊള്ളയെ നിയന്ത്രിക്കാൻ തങ്ങൾക്ക് ഒരധികരവുമില്ലെന്ന് പറഞ്ഞു കൈ മലർത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രിയെന്ന് ഹാരിസ് ബീരാൻ എം പി. പൊതുജന താത്പര്യങ്ങളോടൊപ്പം നിൽക്കാൻ സർക്കാർ സംവിധാനവും മന്ത്രിയും തയ്യാറാവണമെന്നും ഹാരിസ് ബീരാൻ എം പി പറഞ്ഞു.
വിമാനക്കമ്പനികൾ വ്യോമയാന മേഖലയിലുള്ള കുത്തകകളായി വാഴുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്ന് പറയുന്ന മന്ത്രിയും വകുപ്പും ചട്ടം പഠിക്കണം. ഇത്തരം ജനദ്രോഹ നയങ്ങൾക്ക് കൂട്ടുപിടിക്കരുതെന്നും എം പി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ ധനകാര്യ ബില്ലിനുമേൽ നടന്ന ചർച്ചയിലാണ് എം പി ഈ കാര്യം വ്യക്തമാക്കിയത്.