Connect with us

Kerala

അവിഷിത്തിനെ ഈ മാസം 15 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയിരുന്നു; വിശദീകരണവുമായി മന്ത്രി വീണ ജോര്‍ജ്

വ്യക്തിപരമായ കാരണങ്ങളാല്‍ ജൂണ്‍ മാസം മുതല്‍ അവിഷിത്ത് തന്റെ ഓഫീസില്‍ വരുന്നില്ല

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലെ ആരോപണ വിധേയനായ അവിഷിത്തിനെ ഈ മാസം 15 മുതല്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.വ്യക്തിപരമായ കാരണങ്ങളാല്‍ ജൂണ്‍ മാസം മുതല്‍ അവിഷിത്ത് തന്റെ ഓഫീസില്‍ വരുന്നില്ല. 15 മുതല്‍ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്യണമെന്ന് തന്റെ ഓഫീസ് അദ്ദേഹത്തിന് കത്ത് നല്‍കി. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഓപണ്‍ ഡാറ്റയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എംപി യുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്നലെയാണ് അവിഷിത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് കത്ത് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

 

Latest