Techno
ഷവോമി പ്രൊഡക്ടുകളില്‍ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നു
എക്‌സ്ഡിഎ ഡെവലപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷവോമി ഇനി മുതല്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളില്‍ എംഐ ബ്രാന്റിങ് ഉപയോഗിക്കില്ല.
ന്യൂഡല്‍ഹി| ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റാണ് ഷവോമി. ഇപ്പോള്‍ ഷവോമി തങ്ങളുടെ ഡിവൈസുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കാന്‍ പോകുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നത് റെഡ്മി, എംഐ, പോക്കോ എന്നീ ബ്രാന്റിങുകളിലാണ്. ശേഷം പോക്കോയെ കമ്പനി സ്വതന്ത്രബ്രാന്റായി പ്രഖ്യാപിച്ചിരുന്നു. ഷവോമിയുടെ മിക്ക ഉത്പന്നങ്ങളിലും എംഐ ബ്രാന്റിങുണ്ട്. സ്മാര്‍ട്ട് ടിവികള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഐഒടി ഉല്‍പ്പന്നങ്ങളിലും എംഐ ബ്രാന്റിങുണ്ട്.
എക്‌സ്ഡിഎ ഡെവലപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷവോമി ഇനി മുതല്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളില്‍ എംഐ ബ്രാന്‍ഡിങ് ഉപയോഗിക്കില്ല. ഈ മാറ്റത്തിന് തുടക്കമിട്ടത് അണ്ടര്‍ ഡിസ്‌പ്ലെ കാമറയുമായി പുറത്തിറങ്ങിയ ഷവോമിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായ മിക്‌സ്4 മുതലാണ്. മുന്‍പ് പുറത്തിറങ്ങിയ ഡിവൈസുകള്‍ക്കെല്ലാം എംഐ മിക്‌സ് എന്ന് തുടങ്ങുന്ന പേരായിരുന്നു കമ്പനി നല്‍കിയിരുന്നത്. എന്നാല്‍ മിക്‌സ് 4ന് ഷവോമി മിക്‌സ്4 എന്നാണ് പേര് നല്‍കിയത്. എംഐ ബ്രാന്റിങ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി മാറിയിരുന്നു.