Health
വേനൽക്കാലത്ത് ഭക്ഷണത്തിലെ ഈ തെറ്റുകൾ ഒഴിവാക്കാം
പച്ചക്കറികൾ നല്ലതാണ്.പക്ഷേ അമിതമായാൽ ഇത് നിങ്ങളുടെ ദഹനത്തെ ദുർബലപ്പെടുത്തും. വേവിച്ച ഭക്ഷണങ്ങൾക്കൊപ്പം മാത്രം ഇവ കഴിക്കുക.

വേനൽക്കാലത്ത് ലഘു ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അത് ആരോഗ്യത്തിന് ഹാനികരം ആണോ എന്നുകൂടി ശ്രദ്ധിക്കണം.തണുപ്പും ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്താൻ നമ്മൾ സാധാരണ ഭക്ഷണരീതിയിൽ പിന്തുടരുന്ന ചില തെറ്റുകൾ കൂടി തിരുത്തേണ്ടതുണ്ട്.എന്തൊക്കെയാണ് എന്ന് നോക്കാം.
വെള്ളം കുടി കുറയുന്നത്
- ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ക്ഷീണം, തലവേദന, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.അതുകൊണ്ട് ദാഹിച്ചില്ലെങ്കിലും പതിവായി വെള്ളം കുടിക്കുക.
തണുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്
- വേനൽക്കാലത്ത് തണുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കണം എന്നാണ് നമ്മൾ വിശ്വസിക്കുന്നത്.എന്നാൽ അമിതമായി ഐസ്ക്രീമോ തണുത്ത പാനീയങ്ങളോ കഴിക്കുന്നത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാകും. മാത്രമല്ല ഇത് നിങ്ങളുടെ കുടലിനും പ്രശ്നങ്ങൾ സൃഷ്ടിക്കും.
സീസണൽ പഴങ്ങൾ ഒഴിവാക്കുന്നത്
- വേനൽകാല പഴങ്ങളായ തണ്ണിമത്തൻ മാമ്പഴം ലിച്ചി എന്നിവ ഒഴിവാക്കുന്നതും മറ്റൊരു തെറ്റാണ്.പഞ്ചസാര കൂടുതലാണെന്ന് കരുതി ഈ പഴങ്ങൾ ഒഴിവാക്കരുത്. ഇവ മിതമായ അളവിൽ കഴിക്കാവുന്നതാണ്.
പച്ചക്കറികൾ ഒരുപാട് കഴിക്കുന്നത്
- പച്ചക്കറികൾ നല്ലതാണ്.പക്ഷേ അമിതമായാൽ ഇത് നിങ്ങളുടെ ദഹനത്തെ ദുർബലപ്പെടുത്തും. വേവിച്ച ഭക്ഷണങ്ങൾക്കൊപ്പം മാത്രം ഇവ കഴിക്കുക.
കൊഴുപ്പ് കുറയ്ക്കുക
- വേനൽക്കാലത്ത് ഒട്ടും കൊഴുപ്പ് കഴിക്കാതിരിക്കുന്നതും ഒരു തെറ്റായ ഭക്ഷണ രീതിയാണ്. വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിനും ഊർജ്ജം ലഭിക്കുന്നതിനും നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമാണ്. വേനൽകാല ഭക്ഷണത്തിൽ നട്സുകൾ ഉൾപ്പെടെ സ്വാഭാവിക കൊഴുപ്പുകൾ ഉൾപ്പെടുത്താവുന്നതാണ്.
കനത്ത അത്താഴം
- രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ദഹനത്തെയും തടസ്സപ്പെടുത്തും.
വേനൽക്കാലമാണ് ശരീരവും ദഹനപ്രക്രിയയും ഒക്കെ വ്യത്യസ്തമായാവും പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
---- facebook comment plugin here -----