Connect with us

Education

അവാർഡുദാന ചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും

220 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കാന്തപുരം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | മർകസ് കോളേജ് ഓഫ്  ആർട്സ് ആൻഡ് സയൻസിലെ അവസാന വർഷ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും സമാപിച്ചു. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ധാർമികതയിലൂന്നിയ സംസ്കാരം പരിശീലിക്കണമെന്നും പരസ്പരം സഹവർത്തിത്വത്തോടെ രാജ്യ പുരോഗതിക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി എ ഇംഗ്ളീഷ്, ബി എസ്  സി കെമിസ്ട്രി, സൈക്കോളജി, മാനേജ്‌മെന്റ് തുടങ്ങി അഞ്ച് ഡിഗ്രി വിഭാഗങ്ങളിലും രണ്ട് പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗങ്ങളിലുമായി  ഈ വർഷം  പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന 220 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കാന്തപുരം ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മർകസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സി ഇ ഒ. ഡോ. അബ്ദുൽ സലാം ഓറിയന്റേഷൻ പ്രസംഗം നടത്തി.

ഡോ. അബ്ദുൽ സബൂർ ബാഹസൻ തങ്ങൾ സ്വാഗതം പറഞ്ഞു  മർകസ് കോളേജ് എ ഒ സമീർ സഖാഫി, വൈസ് പ്രിൻസിപ്പൽ എ കെ അബ്ദുൽ ഖാദർ, ഡോ. പി എൻ രാഘവൻ, പ്രൊഫ. മഹ്മൂദ് പാമ്പള്ളി, ഡോ. പി കെ സുമോദൻ ആശംസകളറിയിച്ചു. പ്രൊഫ. ശറഫുദ്ദീൻ പി നന്ദി പറഞ്ഞു. കൊമേഴ്‌സ് ഡിപ്പാർട്ടമെന്റ് സംഘടിപ്പിച്ച റ്റാലി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. ഓരോ ഡിപ്പാർട്മെന്റിനെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ സംസാരിച്ചു. 2008 ൽ സ്ഥാപിച്ച മർകസ് കോളേജിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ഇതിനോടകം പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest