Connect with us

Islamic Education Board of India

മദ്‌റസകള്‍ക്കും അധ്യാപകർക്കും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മദ്‌റസകള്‍ക്കും മദ്‌റസാ അധ്യാപകര്‍ക്കുമുള്ള 2022-23ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആയുഷ്‌കാലം  മുഴുവന്‍ സുന്നി സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്ത നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നാമധേയത്തിലുള്ള നൂറുല്‍ ഉലമാ അവാര്‍ഡാണ് മദ്‌റസാ അധ്യാപകര്‍ക്ക് നല്‍കുന്നത്. ദീര്‍ഘകാലം സുന്നി കൈരളിക്ക് ആത്മീയ നേതൃത്വം നല്‍കിയ താജുല്‍ ഉലമാ സയ്യിദ് അബ്ദുർറഹ്മാന്‍ അല്‍ ബുഖാരിയുടെ പേരിലുള്ള താജുല്‍ ഉലമാ അവാര്‍ഡാണ് മദ്‌റസകള്‍ക്ക് നല്‍കുന്നത്. പ്രശംസാ പത്രവും ക്യാഷും അടങ്ങുന്നതാണ് അവാര്‍ഡ്.

സ്ഥാപനത്തിലെ സൗകര്യങ്ങള്‍, ഭരണ നിര്‍വഹണം, അധ്യാപകരുടെ പ്രകടനം, പഠന നിലവാരം, നവീന ബോധന രീതികള്‍, പരീക്ഷാ ഫലങ്ങള്‍, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുടെ ശീലങ്ങള്‍, അച്ചടക്കം എന്നിവ പരിഗണിച്ചാണ് മദ്‌റസകള്‍ക്കുള്ള അവാര്‍ഡ് നല്‍കുന്നത്. മത ഭൗതിക വിദ്യാഭ്യാസ യോഗ്യതകള്‍, പാസായ കോഴ്‌സുകള്‍, അധ്യാപനത്തിലെ നൈപുണികള്‍, സേവനകാലം, സാമൂഹിക സാന്ത്വന പ്രവര്‍ത്തനങ്ങള്‍, കൃത്യനിഷ്ഠ, പ്രതിബദ്ധത, സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നല്‍കുന്നത്.

കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും അവാര്‍ഡുകള്‍ വിതരണം ചെയ്തു. സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുർറഹ്മാന്‍ സഖാഫി, വി പി എം ഫൈസി വില്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, പി എസ് കെ മൊയ്തു ബാഖവി മാടവന, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി ചെങ്ങര, അഡ്വ.എ കെ ഇസ്മാഈല്‍ വഫാ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുർറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, കെ കെ അബ്ദുർറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, പി സി ഇബ്‌റാഹീം, അബ്ദുർറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅഖൂബ് ഫൈസി, പ്രൊഫ.യു സി അബ്ദുല്‍ മജീദ്, കെ കെ മുഹമ്മദ് ഫൈസി വയനാട്, അബ്ദുർറഹ്മാന്‍ മദനി ജപ്പു, ഉമര്‍ മദനി പാലക്കാട്, കെ കെ എം കാമില്‍ സഖാഫി മംഗലാപുരം, ഹാജി അബ്ദുന്നാസിര്‍ ഹിശാമി ഊട്ടി, അഹ്മദ് കുട്ടി ബാഖവി ബത്തേരി, ശാദുലി ഫൈസി കൊടക് പങ്കെടുത്തു.

അവാർഡ് നേടിയ അബ്ദുൽ ഖാദിർ സഅദി, മുഹമ്മദ് ബാഖവി ടി ടി, മൊയ്തീൻകുട്ടി സഖാഫി, ഉമർ മുസ്‍ലിയാർ കെ സി

അവാര്‍ഡ് നേടിയ മുഅല്ലിംകള്‍

അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കന (മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ- മുഹിമ്മാത്ത് നഗര്‍, കാസർകോട്), മുഹമ്മദ് ബദവി ടി ടി വാക്കാലൂര്‍ (ഐനുല്‍ ഹുദാ സെക്കണ്ടറി മദ്‌റസ പുതിയങ്ങാടി, എ ആര്‍ നഗര്‍, മലപ്പുറം), മൊയ്തീന്‍ കുട്ടി സഖാഫി മാടമ്പം കൂരാട് ( അല്‍ മദ്‌റസത്തുല്‍ ഫത്തഹ് കൂരാട്, മലപ്പുറം), ഉമര്‍ മുസ്‌ലിയാര്‍ കെ സി പറമ്പിലങ്ങാടി (അല്‍ മദ്‌റസത്തുസ്സുന്നിയ്യ കുറുക, മലപ്പുറം).

അവാര്‍ഡ് നേടിയ മദ്‌റസകള്‍

സ്വിറാത്തുല്‍ മുസ്ത്തഖീം മദ്‌റസ കരുവംപൊയില്‍ കോഴിക്കോട്, ഐനുല്‍ ഹുദാ സെക്കൻഡറി മദ്‌റസ പുതിയങ്ങാടി, എ ആര്‍ നഗര്‍ മലപ്പുറം, മഅ്ദനുല്‍ ഉലും കേന്ദ്ര മദ്‌റസ കാന്തപുരം കോഴിക്കോട്, അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ മദീനാ മഖ്ദൂം പുത്തിഗെ പള്ളം, കാസർകോട്.

Latest