Connect with us

Uae

മികച്ച ഡെലിവറി റൈഡർമാർക്കും സ്ഥാപനങ്ങൾക്കും പുരസ്‌കാരം; രജിസ്ട്രേഷൻ ആരംഭിച്ചു

മികച്ച 200 ഡെലിവറി സർവീസ് ഡ്രൈവർമാരെ അവാർഡ് നൽകി ആദരിക്കും.

Published

|

Last Updated

ദുബൈ | ആർ ടി എയും ദുബൈ പോലീസും ചേർന്ന് “ഡെലിവറി സർവീസ് എക്സലൻസ് അവാർഡ്’ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഡെലിവറി സേവന മേഖലയിലെ മികവ് വർധിപ്പിക്കാനാണിത്. 2025 ഫെബ്രുവരി 19 മുതൽ മെയ് 31 വരെ രജിസ്റ്റർ ചെയ്യാം.

ഡെലിവറി സർവീസ് കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിനും സേവന നിലവാരവും മികവും വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവാർഡ് സഹായിക്കുമെന്ന് ആർ ടി എയിലെ ലൈസൻസിംഗ് ഏജൻസി സി ഇ ഒ അഹ്്മദ് മഹ്ബൂബ് പറഞ്ഞു.

കമ്പനികൾ, ഡ്രൈവർമാർ, പങ്കാളികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് അവാർഡ്. ഡെലിവറി സേവനങ്ങളിലെ മികച്ച മൂന്ന് കമ്പനികൾ, സ്മാർട്ട് പ്ലാറ്റ്ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവർത്തിക്കുന്ന മികച്ച മൂന്ന് കമ്പനികൾ, മികച്ച തന്ത്രപരമായ പങ്കാളി എന്നിവരെ ഇത് അംഗീകരിക്കുന്നു.കൂടാതെ, മികച്ച 200 ഡെലിവറി സർവീസ് ഡ്രൈവർമാരെ അവാർഡ് നൽകി ആദരിക്കും.

മികച്ച കമ്പനി തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളിൽ ഗുണനിലവാരം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കൽ, ആർ ടി എ നിയന്ത്രണങ്ങൾ പാലിക്കൽ, നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, ഡ്രൈവർമാരുടെ തുടർച്ചയായ പരിശീലനവും യോഗ്യതയും ഉപഭോക്തൃ സംതൃപ്തി നിലവാരം വർധിപ്പിക്കുന്നതിനുള്ള സംഭാവനകൾ എന്നിവ ഉൾപ്പെടുന്നു.
മികച്ച ഡ്രൈവർ വിഭാഗത്തിന്, പരാതികൾ, ലംഘനങ്ങൾ, അപകടങ്ങൾ എന്നിവയില്ലാത്തതും മൊത്തത്തിലുള്ള പ്രകടന വിലയിരുത്തലും അടിസ്ഥാനമാക്കിയുള്ളതാണ്.

Latest