സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ നിറവില്‍ യുഎഇ പതാക ദിനം ആവേശപൂര്‍വ്വം ആചരിച്ചു. ഈ വര്‍ഷം യുഎഇ അതിന്റെ 50-ാം വയസിലേക്ക് പ്രവേശിക്കുമ്പോള്‍ പൊലിമ നിറഞ്ഞ ആഹ്ലാദത്തോടെയാണ് രാജ്യമെങ്ങും പതാക ദിനം ആചരിച്ചത്. ഷാര്‍ജ എമിറേറ്റില്‍ ഉള്‍പ്പെ’ ദിബ്ബ അല്‍ ഹിസ്വനിലെ കോര്‍ണിഷ് ഫ്‌ളാഗ് സ്‌ക്വയറിന് സമീപത്തെ വിശാലമായ ഗ്രൗണ്ടില്‍ 650 ഇമാറാത്തിന്റെ കൊടികള്‍ നിരത്തിയാണ് നാടിന് ആവേശം പകര്‍ പതാക ദിനം ആചരിച്ചത്. ഈസ്റ്റ് കോസ്റ്റിലെ ഫുജൈറ, കല്‍ബ, ഖോര്‍ഫകാന്‍, ദിബ്ബ, മസാഫി തുടങ്ങിയ സ്ഥലങ്ങളിലും വടക്കന്‍ എമിറേറ്റിലെ റാസ് അല്‍ ഖൈമ എീ സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവമെന്റ് ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍,കടകമ്പോളങ്ങള്‍ തുടങ്ങിയവയും പതാക ദിനം ആചരിച്ചു.
---- facebook comment plugin here -----