National
അയോധ്യ രാമക്ഷേത്രം: ഡി എം കെ എതിര്‍ക്കുന്നത് പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയെന്ന് ഉദയനിധി സ്റ്റാലിന്‍
രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കുഴക്കുന്നതിനെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം
ചെന്നൈ | രാമക്ഷേത്രത്തിന് ഡി എം കെ എതിരല്ലെന്നും പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും തമിഴ്‌നാട് കായിക മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഡി എം കെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി മുമ്പേ പറഞ്ഞിരുന്നതായും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കുഴക്കുന്നതിനെ പാര്‍ട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമിയുടെ പ്രസ്താവനയെയും ഉദയനിധി രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ മുമ്പ് അയോധ്യയിലേക്ക് കര്‍ സേവകരെ അയച്ചവരാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.