Connect with us

Kerala

കൊല്ലത്ത് മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന് ഇറച്ചിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

വാളകം അമ്പലക്കര സ്വദേശി ബാജിയെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കൊല്ലം|കൊല്ലത്ത് മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലത്തെ അഞ്ചലിലാണ് സംഭവം. വാളകം അമ്പലക്കര സ്വദേശി ബാജിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചല്‍ ചന്തയില്‍ വെറ്റില വില്‍ക്കാനായി എത്തിയതായിരുന്നു പ്രതി. വഴിയില്‍ കണ്ട മുള്ളന്‍ പന്നിയെ ഡോക്ടര്‍ വാഹനം ഇടിച്ചു കൊന്നുവെന്ന് പിന്നീട് പരാതി ലഭിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസെടുത്തു.

വാളകത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം കണ്ട മുള്ളന്‍പന്നിയെ പ്രതി ജീപ്പ് ഇടിച്ചു കൊന്നു എന്നാണ് കേസ്. മുള്ളന്‍പന്നിയെ കടത്തികൊണ്ടുപോയി ഇറച്ചിയാക്കി എന്നും പിന്നീട് കണ്ടെത്തി. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുള്ളന്‍പന്നിയുടെ ഇറച്ചി കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മുള്ളന്‍പന്നിയെ കടത്തിയ ബോലേറോ ജീപ്പും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. തെളിവെടുപ്പുകള്‍ക്കുശേഷം പ്രതിയെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

---- facebook comment plugin here -----

Latest