narcotic case
മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍
പ്രതി ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടറാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

മാനന്തവാടി | അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്നുമായി മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. പ്രതി ദുബൈയില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തുന്ന ഡോക്ടറാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടില്‍ ഡോ. എന്‍ അന്‍വര്‍ഷായാണ് മെത്താംഫിറ്റമിനുമായി എക്‌സൈസിന്റെ പിടിയിലായത്. മൈസൂര്‍ – പൊന്നാനി കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ബെംഗ്ലൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നു.
വിവാഹ ആവശ്യത്തിനായാണ് ഇയാള്‍ കഴിഞ്ഞ അഞ്ചു മാസമായി നാട്ടില്‍ ഉണ്ടായിരുന്നത്.
---- facebook comment plugin here -----