Kerala
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കടിച്ചു; അയ്യപ്പ ഭക്തന്‍ മരിച്ചു
തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പന്‍ (54) ആണ് മരിച്ചത്.
പത്തനംതിട്ട| വടശ്ശേരിക്കരയില്‍ വൈദ്യുതാഘാതമേറ്റ് തമിഴ്‌നാട് സ്വദേശിയായ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹോസൂര്‍ സ്വദേശിയായ നാഗരാജന്‍ (58)എന്ന അയ്യപ്പ ഭക്തനാണ് മരിച്ചത്.
ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം പാലത്തിന്റെ വശത്ത് ഉണ്ടായിരുന്ന കേബിളില്‍ ഉണ്ടായിരുന്ന വൈദ്യുതി പ്രവാഹമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവമുണ്ടായത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ 50 അംഗ സംഘത്തോടൊപ്പമുണ്ടായിരുന്ന സ്വാമി പാലത്തിനു സമീപം ഒഴിഞ്ഞ സ്ഥലത്ത് മൂത്രം ഒഴിക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. സംഭവം അറിഞ്ഞ ഉടനെ വൈദ്യുത ബന്ധം വിഛേദിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നു.
---- facebook comment plugin here -----