Connect with us

National

ആസാദി കാ അമൃത്; ഹര്‍ ഘര്‍ തിരംഗക്ക് ഇന്ന് തുടക്കം

ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക പാറിപ്പറക്കും. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.

ഇന്ന് മുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡ് ചെയ്യാം.