pravasi sahithyotsav
ഖത്വർ പ്രവാസി സാഹിത്യോത്സവിൽ അസീസിയ ജേതാക്കൾ
സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു
ദോഹ| ഖത്വർ പ്രവാസി സാഹിത്യോത്സവ് 12ാം എഡിഷനിൽ അസീസിയ സെൻട്രൽ ജേതാക്കളായി. 257 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 240 പോയിന്റോടെ ദോഹ സെൻട്രൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എയർപോർട്ട്, നോർത്ത് സെൻട്രലുകൾ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച പരിപാടിയിൽ കലാ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
സ്വാഗത സംഘം ചെയർമാൻ അഹ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പുതിയ മത്സരാർഥികളെ പങ്കെടുപ്പിച്ചതിന് മലപ്പുറം മഅദിൻ കമ്മിറ്റി നൽകുന്ന ബൂസ്റ്റർ അവാർഡിന് അർഹരായ യൂനിറ്റിനെ സയ്യിദ് ഇബ്രാഹീം ഖലീം ബുഖാരി തങ്ങൾ പ്രഖ്യാപിച്ചു. കരീം ഹാജി മേമുണ്ട വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
ഐ സി എഫ് ഖത്വർ പ്രസിഡന്റ് പറവണ്ണ അബ്ദുർറസാഖ് മുസ്‌ലിയാർ, സിദ്ദീഖ് പുറായിൽ (ഐ സി സി ബോർഡ് അംഗം), സൈദ് ഉസ്മാൻ (ഐ സി ബി എഫ്), ജലീൽ (സംസ്‌കൃതി), ഷമീർ എറമൽ (ഇൻകാസ്) സംസാരിച്ചു. ശംസുദ്ദീൻ സഖാഫി സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.