Kerala
സംസ്ഥാന കോണ്‍ഗ്രസ് ആര്‍ എസ് എസിന്റെ ബി ടീം; യു ഡി എഫിലെ അസംതൃപ്തര്‍ ഇടതുപക്ഷത്തേക്ക് വരും: മന്ത്രി മുഹമ്മദ് റിയാസ്
ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറി
തിരുവനന്തപുരം | യുഡിഎഫില്‍ അസംതൃപ്തിയുള്ള വ്യക്തികള്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍ എസ് എസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു .കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.. ഇതില്‍ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവര്‍ക്ക് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്.
ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാടാണ് ശരി. യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് കുറഞ്ഞാല്‍ ബിജെപിക്ക് അത് നേട്ടമാകും എന്ന് കരുതി വോട്ട് ചെയ്തവരെല്ലാം ഇന്ന് നിരാശരാണ്. ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണം, പാര്‍ലമെന്റില്‍ ഇടത് അംഗങ്ങളുടെ എണ്ണം വര്‍ധിക്കണം, അങ്ങനെയൊരു മനസ് യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്കിടയിലും ശക്തമാകുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.