National
ബാബ സിദ്ധിഖി വധം: ഒരാള്‍കൂടി അറസ്റ്റില്‍
ഉത്തര്‍പ്രദേശ് സ്വദേശി ഹരീഷ് കുമാര്‍ ബാലക് റാം ആണ് അറസ്റ്റിലായത്.
മുംബൈ | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍ സി പി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഹരീഷ് കുമാര്‍ ബാലക് റാം ആണ് അറസ്റ്റിലായത്.
കൊലപാതക ഗൂഢാലോചന നടത്തിയത് ഇയാളുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു. കൊലപാതകികള്‍ക്ക് പണം നല്‍കിയതും ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയില്‍ ചേര്‍ന്നത്. ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ ഏറെ സ്വാധീനമുള്ള നേതാവായിരുന്നു. 2013ല്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ വച്ച്
ബാബ സിദ്ദിഖി അനായാസം പരിഹരിച്ചത് ശ്രദ്ധേയമായിരുന്നു.