Connect with us

youth trapped in hill

ബാബു മലയിൽ കുടുങ്ങിയ സംഭവം; പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

Published

|

Last Updated

പാലക്കാട് | ചെറാട് കൂമ്പാച്ചി മലയില്‍ സമീപവാസിയായ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തിൽ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് ഡയറക്ടര്‍ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണം.

40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവന്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നതടക്കമുള്ള വിവരങ്ങളൊന്നും സംസ്ഥാന ഓഫീസിലോ ടെക്‌നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും പരാതികള്‍ വ്യാപകമായിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.