Connect with us

Kerala

പ്രതിരോധ കുത്തിവെപ്പിനു ശേഷം കുഞ്ഞ് മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് സൂപ്രണ്ട്

കുഞ്ഞിനെ ഡോക്ടര്‍ വിശദമായി പരിശോധിച്ച ശേഷമാണ് കുത്തിവെപ്പെടുത്തത്. കുത്തിവെക്കുന്ന മരുന്നിന്റെ അളവ് ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. കുഞ്ഞിനു ഭാരം കുറവായിരുന്നു

Published

|

Last Updated

പത്തനംതിട്ട | കോന്നിയില്‍ പ്രതിരോധ കുത്തിവെപ്പിനു ശേഷം കുഞ്ഞ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. ആശുപത്രിക്ക് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഗ്രേയിസ് പറഞ്ഞു.

കുഞ്ഞിനെ ഡോക്ടര്‍ വിശദമായി പരിശോധിച്ച ശേഷമാണ് കുത്തിവെപ്പെടുത്തത്. കുത്തിവെപ്പിനു ശേഷം കുഞ്ഞിനെ നിരീക്ഷിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് അസ്വസ്ഥതയുണ്ടായിരുന്നില്ല.

കുത്തിവെക്കുന്ന മരുന്നിന്റെ അളവ് ഉള്‍പ്പെടെ കൃത്യമായി പരിശോധിച്ചിരുന്നു. കുഞ്ഞിനു ഭാരം കുറവായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.

 

Latest