kochi infant murder
കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം: മുത്തശ്ശിക്ക് പിന്നാലെ പിതാവും അറസ്റ്റിൽ
കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവനെതിരായ കുറ്റം.

കൊച്ചി | നഗരത്തിലെ ലോഡ്ജ് മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്ക് പിന്നാലെ പിതാവും അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പിതാവ് സജീവിനെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവനെതിരായ കുറ്റം. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും കുഞ്ഞിന് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നും അത് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് സജീവിനെ എത്തിച്ചിട്ടുണ്ട്. സജീവിന്റെ അമ്മ സിപ്‌സിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനി സിപ്സിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിപ്സിയുടെ പുരുഷ സുഹൃത്ത് ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.