Connect with us

Kerala

മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

വായില്‍ വലിയ മുറിവുമായി നടന്ന മൂന്ന് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്

Published

|

Last Updated

കണ്ണൂര്‍ | കരിക്കോട്ടക്കരിയില്‍ മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയായിരുന്നു പിടികൂടിയത്.വായില്‍ വലിയ മുറിവുമായി നടന്ന മൂന്ന് വയസുള്ള പിടിയാനയാണ് ചരിഞ്ഞത്.

പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ നല്‍കാന്‍ ആനിമല്‍ ആംബുലന്‍സെത്തിച്ച് കൊണ്ടുപായി. കാടിറങ്ങി വന്ന ആനയയുടെ വായയിലാണ് വലിയ രീതിയില്‍ പരുക്ക് കണ്ടെത്തിയത്. പ്രാഥമിക ചികിത്സ വനം വകുപ്പ് നേരത്തേ നല്‍കിയിരുന്നു. ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്.

ആനയുടെ പരുക്ക് ഗുരുതരമാണെന്നും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത കുറവാണെന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

 

Latest