Kerala
ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കാമെന്ന് ഹൈക്കോടതി
കാര്‍ഡ് തുറന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് പരിശോധിക്കാം
കൊച്ചി | നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. കാര്‍ഡ് തുറന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് പരിശോധിക്കാം. പരിശോധനക്കായി രണ്ട് ദിവസത്തിനകം കാര്‍ഡ് സംസ്ഥാന ഫോറന്‍സിക് ലാബിലേക്ക് അയക്കണം.പരിശോധന ഏഴ് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്
കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടന്‍ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപ് വാദിച്ചത്. എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷന്‍ കോടതിയെ അറിയിച്ചിരുന്നു