dileep case
ദിലീപിന് തിരിച്ചടി; കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചെന്ന പരാതി ജില്ലാ ജഡ്ജി അന്വേഷിക്കും
അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരി ക്കുകയായിരുന്നു.
കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
ജില്ലാ ജഡ്ജി വസ്തുത അന്വേഷിക്കണം. അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരി ക്കുകയായിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാം. ഒരുമാസത്തി നുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണം.
കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറഞ്ഞത്. തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഹാഷ് വാല്യൂ മാറിയതിന് പിന്നില്‍ ആരാണെന്ന് അറിയാന്‍ അന്വേഷണം നടത്തണമെന്നും അതിജീവിത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.