National
കര്‍ണാടക ബി ജെ പിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പിന് മുന്നോടിയായി ലിംഗായത്ത് നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഈ വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി അദ്ദേഹം ചിക്കമംഗളൂരു നിയമസഭാ മണ്ഡലം ആവിശ്യപ്പെട്ടെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല
ബെംഗളൂരു| കര്‍ണാടകയിലെ ബിജെപി ലിംഗായത്ത് നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുടെ വിശ്വസ്തനുമായ എച്ച് ഡി തമ്മയ്യ ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനായാണ് രാജി.
ബി.ജെ.പിയുടെ ചിക്കമംഗളൂരു നിയോജക മണ്ഡലത്തിന്റെ ജില്ലാ കണ്‍വീനറായിരുന്നു എച്ച്.ഡി തമ്മയ്യ. 17 വര്‍ഷത്തിലേറെയായി പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹം ബിജെപിയില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ വര്‍ഷം മേയില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി അദ്ദേഹം ചിക്കമംഗളൂരു നിയമസഭാ മണ്ഡലം ആവിശ്യപ്പെട്ടെങ്കിലും സീറ്റ് ലഭിച്ചില്ല. തല്‍ഫലമായാണ് ജില്ലാ യൂണിറ്റ് കണ്‍വീനര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാന്‍ ഒരുങ്ങുന്നതെന്ന് തമ്മയ്യ പറഞ്ഞു.
എന്നാല്‍ തമ്മയ്യയുടെ രാജിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. ഇനിയും നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.