National
ആര്‍ എസ് എസിന് തിരിച്ചടി; റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു
റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്
ചെന്നൈ | ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്താണ് കോടതി നടപടി. അതേ സമയം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു
ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഗോഡ്‌സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറു ചോദ്യം ഉന്നയിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് ഇന്നലെയാണ് സംസ്ഥാനത്താകെ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എതിരെയാണ് ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.