Connect with us

Kerala

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാലാ സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി

പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനും ഹൈക്കോടതി താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | കേരള സര്‍വകലാശാലാ സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി. ഇത് സെനറ്റ് യോഗത്തില്‍ പങ്കെടുത്തവരെ പുറത്താക്കി പുതിയ ആളുകളെ നിയമിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് തിരിച്ചടിയായി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിര്‍ദേശം.

പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനും ഹൈക്കോടതി താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും അതില്‍ പരിശോധനയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വകുപ്പ് മേധാവികളായ അംഗങ്ങളെയും നോമിനേറ്റ് ചെയ്യപ്പെട്ടവരെയുമാണ് സര്‍വകലാശാലാ സെനറ്റില്‍ നിന്ന് പുറത്താക്കിയത്.

ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.