Connect with us

Kerala

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് പ്രതിനിധികളെ നിശ്ചയിച്ച ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

ഗവർണർ നിർദേശിച്ച നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്.

Published

|

Last Updated

കൊച്ചി | ഹൈക്കോടതിയിൽ ​ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചത് കോടതി സ്റ്റേ ചെയ്തു. യോഗ്യതയുള്ള വിദ്യാർഥികളെ ഗവർണർ അവഗണിച്ചുവെന്ന് കാണിച്ച് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്.

ഗവർണർ നിർദേശിച്ച നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്. സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.

മികവിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർഥികളെയാണ് സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയൻസ്, ഹ്യൂമാനിറ്റീസ്, ആർട്‌സ്, സ്‌പോർട്ട്‌സ് എന്നീ വിഭാഗത്തിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ കേരള സർവകലാശാല നൽകിയ വിദ്യാർഥികളിലൊരാൾ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാർഥിയുമാണ്.

ഇത്തരത്തിൽ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയിൽ ഒന്നാം റാങ്ക് നേടിയവരെയാണ് സർവകലാശാല പരിഗണിച്ചത്. ഫൈൻ ആർട്‌സിൽ കഴിഞ്ഞ വർഷത്തെ കലാപ്രതിഭയെയും സ്‌പോർട്‌സിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ വിദ്യാർഥിയെയും സർവകലാശാല നിർദ്ദേശിച്ചു. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാൻസലർ ആയ ഗവർണർ നിശ്ചയിക്കുകയായിരുന്നു.

Latest