Kerala
ഗവര്‍ണര്‍ക്ക് തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു
ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.
തിരുവനന്തപുരം | മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. കേരള, എംജി, മലയാളം സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മിറ്റി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹരജിയിലാണ് സ്റ്റേ. ഇതോടെ നാല് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മിറ്റി രൂപീകരണമാണ് സ്റ്റേ ചെയ്തത്.
സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. സർവകലാശാലാ പ്രതിനിധികൾ ഇല്ലാതെയാണ് ഫിഷറീസ് സർവകലാശ അടക്കം ആറ് സർവകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലറായ ഗവർണർ സേർച്ച് കമ്മിറ്റി രൂപീകരിച്ചത്. ജൂൺ29നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ചാന്‍സലറുടെ ഉത്തരവിന് ഹൈക്കോടതി വിലക്ക് ഒരു മാസത്തേക്കാണ്.