Connect with us

Kerala

മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും; പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറിലധികമാണ് വൈകുക.

Published

|

Last Updated

തിരുവനന്തപുരം| മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറിലധികമാണ് വൈകുക.

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 1.45 മണിക്കൂര്‍, മലബാര്‍ എക്‌സ്പ്രസ് 1.45 മണിക്കൂര്‍, മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്‌സ്പ്രസ് 50 മിനിട്ട്, തിരുപ്പതി-കൊല്ലം ട്രെയ്ന്‍ 20 മിനിട്ട്, മൈസൂരു-കൊച്ചുവേളി ട്രെയിന്‍ 50 മിനിട്ട്, ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂറും വൈകും.

ഐലന്‍ഡ് എക്‌സ്പ്രസ് ഒരു മണിക്കൂറും ഇന്റര്‍സിറ്റി എക്‌സ്പ്രസ് 25 മിനിട്ടുംം വഞ്ചിനാട് എക്‌സ്പ്രസ് അഞ്ച് മിനിട്ടും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്‌സ്പ്രസുകള്‍ ആറു മണിക്കൂറോളവും വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest