army helicopter crashes
അട്ടിമറിയില്ല; ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ അപകടം കാരണം മോശം കാലാവസ്ഥയെന്ന് റിപ്പോര്‍ട്ട്
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തേത്തുടര്‍ന്ന് മേഘങ്ങളിലേക്ക് കോപ്റ്റര്‍ പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയത്
ന്യൂഡല്‍ഹി | സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തുമടക്കം 13 പേരുടെ മരണത്തിടിയാക്കിയ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് പൈലറ്റിന്റെ ഭാഗത്തിനിന്നുള്ള തകരാറാണ് മരണത്തിനിടയാക്കിയതെന്നും സംഭവം അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തേത്തുടര്‍ന്ന് മേഘങ്ങളിലേക്ക് കോപ്റ്റര്‍ പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. മേഘങ്ങളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ യാത്രാ വഴിയില്‍ വ്യതിയാനമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡറും പരിശോധിച്ച ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലഭ്യമായ സാക്ഷി മൊഴികളും സമിതി പരിശോധിച്ചു.