Connect with us

Ongoing News

ജിമ്മി ഫൗണ്ടേഷന്‍ അവാര്‍ഡ് ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 33ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ഐ പി എസ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അപര്‍ണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണം, മൂന്ന് വെള്ളി, 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ആസ്ത്രേലിയന്‍ ഓപ്പണ്‍, ന്യൂസിലന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് തുടങ്ങിയവയില്‍ നിരവധി മെഡലുകള്‍ അപര്‍ണ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം 1989 ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

---- facebook comment plugin here -----

Latest