Connect with us

Kozhikode

ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനം; നേതൃ-വളണ്ടിയര്‍ സംഗമം നാളെ

313 വളണ്ടിയര്‍മാരും നേതാക്കളും സംഗമിക്കും.

Published

|

Last Updated

നോളജ് സിറ്റി | ഈ മാസം 27ന് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന നേതൃ- വളണ്ടിയര്‍ സംഗമം നാളെ. താമരശ്ശേരി, കൊടുവള്ളി, പൂനൂര്‍, മുക്കം, മേപ്പാടി, കല്‍പ്പറ്റ എന്നീ സോണുകളില്‍ നിന്നുള്ള കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എസ് എഫ്, എസ് ജെ എം, എസ് എം എ, ഐ പി എഫ് നേതാക്കളാണ് ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കുന്നത്.

കൂടാതെ, ഈ സോണുകളില്‍ നിന്നുള്ള 313 വളണ്ടിയര്‍മാരും സംഗമത്തില്‍ പങ്കെടുക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, സാബിത്ത് അബ്ദുല്ല സഖാഫി, അലിക്കുഞ്ഞി മുസ്്ലിയാര്‍, പുറ്റാട് മുഹമ്മദ് അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

മുഴുവന്‍ സോണ്‍ നേതാക്കളും വളണ്ടിയര്‍മാരും സംബന്ധിക്കണമെന്ന് ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആവശ്യപ്പെട്ടു.