Connect with us

Malappuram

ബദ്ര്‍ അനുസ്മരണ ആത്മീയ സംഗമം തിങ്കളാഴ്ച മഅദിന്‍ കാമ്പസില്‍

ഉച്ചയ്ക്ക് ഒന്നു മുതല്‍ ഇഫ്താര്‍ വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

Published

|

Last Updated

മലപ്പുറം | ബദ്ര്‍ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മഅ്ദിന്‍ കാമ്പസില്‍ ബദ്ര്‍ അനുസ്മരണ ആത്മീയ സംഗമം സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ ഇഫ്താര്‍ വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദ്ര്‍ ചരിത്ര അനുസ്മരണ പ്രഭാഷണം നടത്തും. ആയിരങ്ങളൊന്നിച്ച് ബദ്ര്‍ സമര യോദ്ധാക്കളുടെ നാമം ചൊല്ലി പ്രാര്‍ഥന നടത്തും.

മഹ്ളറത്തുല്‍ ബദ്രിയ്യ, ഇസ്തിഗ്ഫാര്‍ മജ്‌ലിസ്, ഖുര്‍ആന്‍ പാരായണം എന്നിവ നടക്കും. തുടര്‍ന്ന് ആയിരങ്ങള്‍ സംബന്ധിക്കുന്ന സമൂഹ ഇഫ്താര്‍ സംഗമം നടക്കും. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശൗഖത്തലി സഖാഫി കച്ചേരിപ്പറമ്പ് സംബന്ധിക്കും.

രാവിലെ 10 മുതല്‍ 12 വരെ വനിതകള്‍ക്കായി ബദ്ര്‍ ചരിത്ര പഠന വേദിയും പ്രാര്‍ഥനാ സംഗമവും നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നിര്‍വഹിക്കും.

 

Latest