Connect with us

Kozhikode

ബദ്റുല്‍ കുബ്റാ: സേവന സജ്ജരായി 1001 വളണ്ടിയര്‍മാര്‍

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഗ്രാന്‍ഡ് ഇഫ്താര്‍ ഉള്‍പ്പെടെയുള്ളവക്ക് എത്തുന്ന 25,000ല്‍ പരം വിശ്വാസികള്‍ക്കാണ് ഇത്തവണ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

Published

|

Last Updated

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന വളണ്ടിയര്‍ മീറ്റ് ബി സി ലുഖ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

നോളജ് സിറ്റി|മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ വിജയത്തിന് സേവന സജ്ജരായി 1001 അംഗ വളണ്ടിയര്‍മാര്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഗ്രാന്‍ഡ് ഇഫ്താര്‍ ഉള്‍പ്പെടെയുള്ളവക്ക് എത്തുന്ന 25,000ല്‍ പരം വിശ്വാസികള്‍ക്കാണ് ഇത്തവണ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തിന് എത്തുന്ന സ്വദേശികളും വിദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ വിശ്വാസികളെ സ്വീകരിക്കാന്‍ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ ഉപസമിതികളുടെ പ്രഖ്യാപനവും കൂടിയാലോചനകളും പദ്ധതി അവതരണവും നടന്നു.
വളണ്ടിയര്‍ മീറ്റില്‍ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബി സി ലുഖ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നാസര്‍ സഖാഫി പൂനൂര്‍, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ല മാതോലം, ഉനൈസ് സഖാഫി കാന്തപുരം, ജാഫര്‍ എലിക്കാട് സംസാരിച്ചു.