Connect with us

Kozhikode

ബദ്റുല്‍ കുബ്റയും ഗ്രാന്‍ഡ് ഇഫ്താറും ഇന്ന്; ജാമിഉല്‍ ഫുതൂഹ് ജനസഞ്ചയമാകും

അതിഥികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളുമായി സംഘാടകര്‍

Published

|

Last Updated

നോളജ് സിറ്റി| ഇന്ന് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനവത്തിനും ഗ്രാന്‍ഡ് ഇഫ്താറിനും പതിനായിരങ്ങളെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമ്മേളനത്തിന് എത്തുന്ന അതിഥികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 12 മണി വരെയാണ് സമ്മേളനം നടക്കുന്നത്. ബദ്രീയം, ബദ്ര്‍ കിസ്സ പാടിപ്പറയല്‍, മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷിക സംഗമം, സാഅത്തുല്‍ ഇജാബ, തഅ്ജീലുല്‍ ഫുതൂഹ്, പ്രാര്‍ഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, ബദ്ര്‍ മൗലിദ്, അസ്മാഉല്‍ ബദ്ര്‍ പാരായണം തുടങ്ങിയവ നടക്കും.

തറാവീഹ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സംഗമത്തില്‍ പതിനായിരങ്ങള്‍ ജാമിഉല്‍ ഫുതൂഹിലെ തിരുസന്നിധിയില്‍ ഒരുമിച്ചിരുന്ന് ബദ്ര്‍ മൗലിദും അസ്മാഉല്‍ ബദ്റും പാരായണം ചെയ്യും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, സി മുഹമ്മദ് ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അശ്റഫ് സഖാഫി പുന്നത്ത് തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി സംസാരിക്കും. സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, പി. ഹസന്‍ മുസ്ലിയാര്‍ വയനാട്, ബാവ മുസ്ലിയാര്‍ കോടമ്പുഴ, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സംബന്ധിക്കും. സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

 

 

 

 

---- facebook comment plugin here -----

Latest