Connect with us

Kozhikode

ബദ്റുല്‍ കുബ്റാ അനുസ്മരണ സംഗമം; 1,001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

അരലക്ഷത്തോളം വിശ്വാസികള്‍ ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബദര്‍ അനുസ്മരണ സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് ഒരുങ്ങുന്നത്.

Published

|

Last Updated

ബദര്‍ അനുസ്മരണ സംഗമ സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫതൂഹില്‍ റമസാന്‍ പതിനേഴാം രാവില്‍ നടക്കുന്ന ബദര്‍ അനുസ്മരണ സംഗമത്തിനുള്ള 1,001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. അരലക്ഷത്തോളം വിശ്വാസികള്‍ ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബദര്‍ അനുസ്മരണ സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് ഒരുങ്ങുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വപ്രസിദ്ധ പണ്ഡിതരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിക്കുന്ന ബദറുല്‍ കുബറാ അതിവിപുലമായി നടത്താന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമായി. ബദര്‍ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി ബദര്‍ ചരിത്ര പഠനം, ബദര്‍ പ്രകീര്‍ത്തന സംഗമങ്ങള്‍, സന്ദേശ വിളംബര യാത്രകള്‍, പ്രചാരണ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. എ. പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

സംഗമത്തിന്റെ വിജയത്തിനായി സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ചെയര്‍മാനും ബി സി ലുഖ്മാന്‍ ഹാജി ജനറല്‍ കണ്‍വീനറും ആശിഖ് സഖാഫി ഫൈനാന്‍സ് കണ്‍വീനറുമായ വര്‍ക്കിംഗ് കമ്മിറ്റിയാണ് നിലവില്‍ വന്നത്.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വല്യാപ്പള്ളി, സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റ്യാടി, സയ്യിദ് മുനീര്‍ അഹദല്‍ അഹ്സനി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, കരീം ഹാജി ചാലിയം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ മുത്തന്നൂര്‍ തങ്ങള്‍, ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സി പി ഉബൈദുല്ല സഖാഫി എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്മാരായും മജീദ് പുത്തൂര്‍, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, അക്ബര്‍ സ്വാദിഖ് എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.