Connect with us

Organisation

ബദ്റുല്‍ കുബ്റാ; ആട് വരവ് നാളെ 

വ്യത്യസ്ത നാടുകളില്‍ നിന്നുള്ള സംഘങ്ങളും സ്‌പോണ്‍സര്‍മാരും ആടുകളെയുമായി നോളജ് സിറ്റിയിലെത്തും

Published

|

Last Updated

നോളജ് സിറ്റി |  തിങ്കളാഴ്ച ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്താറിന് ആവശ്യമായ ആടുകള്‍ നാളെ നോളജ് സിറ്റിയിലെത്തും. കാല്‍ ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇഫ്താറിന് 313 ആടുകളെ ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.

വ്യത്യസ്ത നാടുകളില്‍ നിന്നുള്ള സംഘങ്ങളും സ്‌പോണ്‍സര്‍മാരും ആടുകളെയുമായി നോളജ് സിറ്റിയിലെത്തും. ഇവ പ്രത്യേകം സജ്ജമാക്കിയ ഭാഗത്തുവെച്ച് പാകം ചെയ്താണ് ഇഫ്താര്‍ ഒരുക്കുന്നത്.

മര്‍കസ് നോളജ് സിറ്റി മാനേജ്‌മെന്റിന്റെയും സ്വാഗതസംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ ആട് വരവിന് സ്വീകരണമൊരുക്കും.