Kozhikode
ബദ്‌റുല്‍ കുബ്‌റാ; ഷീ സമ്മിറ്റ് നാളെ
ഖദീജ (റ)യുടെ ആണ്ടു ദിവസത്തിലാണ് സംഗമം നടക്കുന്നത്

നോളജ് സിറ്റി | വരുന്ന തിങ്കളാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ‘ഷി സമ്മിറ്റ്’ വനിത വിജ്ഞാന സംഗമം നാളെ (ചൊവ്വ) നടക്കും.
പ്രവാചക പത്‌നി ഖദീജ (റ)യുടെ ആണ്ടു ദിവസത്തിലാണ് വനിതകള്‍ക്ക് മാത്രമായുള്ള സംഗമം നടക്കുന്നത്.രാവിലെ 10 മണിക്ക് ജാമിഉല്‍ ഫുതൂഹിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് സംഗമം നടക്കുന്നത്.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അലവി സഖാഫി കായലം തുടങ്ങിയവര്‍ സംസാരിക്കും.
---- facebook comment plugin here -----