Kozhikode
ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം; പ്രചാരണ വാഹനം പ്രയാണമാരംഭിച്ചു
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും
നോളജ് സിറ്റി | ഈ മാസം 27ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടക്കുന്ന സന്ദേശ വാഹനം പ്രയാണമാരംഭിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജാമിഉല്‍ ഫുതൂഹ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് നൂറാനി വള്ളിത്തോട് ഫ്ലാഗ് ഓഫ് ചെയ്തു. ഉനൈസ് സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു.
നോളജ് സിറ്റിയില്‍ നിന്ന് ആരംഭിച്ച പ്രയാണം താമരശ്ശേരി, പൂനൂര്‍, കൊടുവള്ളി, ഓമശേരി,
മുക്കം എന്നിവിടങ്ങളില്‍ ഇന്നലെ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ മാവൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കുന്ദമഗലം, മെഡിക്കല്‍ കോളജ്, ഫാറൂഖ് എന്നിവിടങ്ങളില്‍ പ്രയാണം നടത്തി കോഴിക്കോട് നഗരത്തില്‍ സമാപിക്കും.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും.