Kerala
ബദ്റുല്‍ കുബ്റ: ആടുകളുമായെത്തിയവര്‍ക്ക് നോളജ് സിറ്റിയില്‍ വരവേല്‍പ്പ്
ആദ്യ സംഘമെത്തിയത് 28 ആടുകളെയുമായി ബായാറില്‍ നിന്ന്

നോളജ് സിറ്റി | നാളെ നോളജ് സിറ്റി മസ്ജിദുല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിനുള്ള ആടുകളുമായെത്തിയ സംഘങ്ങള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ വരവേല്‍പ്പൊരുക്കി. കാസര്‍കോട് ജില്ലയിലെ ബായാറില്‍ നിന്നുള്ള സംഘമാണ് 28 ആടുകളുമായി ആദ്യമെത്തിച്ചേര്‍ന്നത്.
ബദ്റുല്‍ കുബറയോട് അനുബന്ധിച്ച് കാല്‍ ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാറിലേക്കുള്ള 313 ആടുകളെയാണ് വിവിധ നാടുകളില്‍ നിന്ന് എത്തിച്ചത്. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സ്വാഗതസംഘം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. നാളെ രാവിലെ ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും.
---- facebook comment plugin here -----