Kozhikode
ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ 150ാം വാർഷികവും മോയിൻകുട്ടി വൈദ്യർ അനുസ്മരണവും സംഘടിപ്പിച്ചു
മാപ്പിളപ്പാട്ട് കലാകാരൻ പക്കർ പന്നൂർ ഉദ്‌ഘാടനം ചെയ്തു.
കാരന്തൂർ | മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ലിറ്റററി ക്ലബിന്റെ ആഭിമുഖ്യത്തിൽ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ 150ാം വാർഷികവും പ്രശസ്ത മാപ്പിള കവി മോയിൻകുട്ടി വൈദ്യർ അനുസ്മരണവും സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് കലാകാരൻ പക്കർ പന്നൂർ ഉദ്‌ഘാടനം ചെയ്തു. മൊയിൻകുട്ടി വൈദ്യർ ഭാവനാശാലിയായ മാപ്പിളപ്പാട്ട് രചയിതാവായിരുന്നുവെന്നും ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ അദ്ദേഹത്തിന്റെ കാവ്യ ലോകത്തെ അനശ്വരമാക്കിയ രചനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റശീദ് സഖാഫി, അസി.പ്രൊഫസർ അബ്ദുൽ ഖാദർ ആശംസകളറിയിച്ചു. പ്രൊഫ. അബ്ദുൽ സബൂർ ബാഹസൻ തങ്ങൾ സ്വാഗതവും ലിറ്റററി ക്ലബ് സെക്രട്ടറി ജാബിർ നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് മർകസ് ലൈബ്രറിയും ഓറിയൻ്റൽ ലാഗ്വേജും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം പരിപാടിയിൽ വിതരണം ചെയ്തു. രണ്ടാം വർഷ ബി എ വിദ്യാർഥികൾ ഒന്നാം സ്ഥാനവും രണ്ടാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർഥികൾ രണ്ടാം സ്ഥാനവും നേടി.
---- facebook comment plugin here -----